തിരുവനന്തപുരം. ഷാജൻ സ്കറിയയ്‌ക്കെതിരെ വീണ്ടും പോലീസ് മേധാവിക്കു പരാതിയുമായി പി വി അന്‍വര്‍ എംഎല്‍എ. പോലീസ് സേനയുടെ വയർലെസ് ചോർത്തി വാർത്ത നൽകിയതിൽ അന്വേഷണം വേണമെന്നാണ് അന്‍വറിന്‍റെ ആവശ്യം. സുരക്ഷാ പ്രാധാന്യമുള്ള വയർലെസ് മെസേജ് എങ്ങനെ ചോർന്നു കിട്ടിയെന്നു കണ്ടെത്തണം
രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നീക്കമാണ് ഇത്. ഷാജന്റെ വിദേശ യാത്രകളിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യം.
പുതിയ പരാതി പരാതി വലിയ ഗൗരവമുള്ളത് ആണ്കേരള പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്നും ചോർത്തിയത് മാത്രമല്ല അത് യൂ ട്യൂബിൽ പ്രചരിപ്പിച്ചു എന്നും അന്‍വര്‍ ആരോപിച്ചു.
പോലീസിന്റെ നീക്കങ്ങൾ ഒക്കെ ഷാജൻ ചോർത്തിയെടുക്കുന്നു. അത് കൊണ്ടാണ് പോലീസ് മുങ്ങി തപ്പിയിട്ടും
ഷാജനെ കണ്ടെത്താൻ കഴിയാത്തത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും പരാതി നൽകും. സുപ്രീം കോടതി വിധിയിൽ അനാവശ്യ കാര്യങ്ങൾ പറയരുതെന്ന് ഷാജന് നിർദ്ദേശം നൽകിയിരുന്നു
എന്നാൽ വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും ആക്ഷേപവുമായി ഷാജന്‍ രംഗത്തെത്തി. ഷാജൻ സ്കറിയയോട് വ്യക്തി വൈരാഗ്യമില്ലെന്നും സാമൂഹ്യ വിരോധം മാത്രമാണെന്നും അന്‍വര്‍ പറഞ്ഞു .മോശം മാധ്യമ പ്രവർത്തനത്തിന്റെ ഹെഡ് ഓഫീസാണ് ഷാജൻ സ്‌കറിയ. ഷാജനെ പിന്തുടർന്നാണ് തെറ്റായ മാധ്യമ ശൈലി വന്നത്
അത് പൂട്ടേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമില്ലെന്നും അത് പേടിച്ചു ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുമില്ലെന്നും അന്‍വര്‍ പറഞ്ഞു.
ഷാജന്‍ സ്കറിയാക്കെതിരെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേസുണ്ടാക്കാനുള്ള നീക്കത്തിലാണ് അന്‍വറും സംഘവും എന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം.