തിരുവനന്തപുരം.വേഗ റെയിൽ പാതയിലെ ഈ ശ്രീധരന്റെ നിർദ്ദേശത്തിൽ കരുതലോടെ പ്രതികരിക്കാൻ സിപിഎം. തിടുക്കത്തില്‍ തീരുമാനം വേണ്ടന്ന് സി.പി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇതിനിടെ, വേഗറെയില്‍ പദ്ധതിയെ
അനുകൂലിച്ച് ഇ.ശ്രീധരന്‍ രംഗത്തെത്തി. സില്‍വര്‍ലൈനിൽ സിപിഎം – ബിജെപി ഒത്തുകളിയെന്ന കോണ്‍ഗ്രസ് ആരോപണം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് കെ.വി. തോമസ് പറഞ്ഞു
വേഗറെയില്‍ സംബന്ധിച്ച ഇ.ശ്രീധരന്റെ നിര്‍ദേശത്തില്‍ തിടുക്കം വേണ്ടെന്നാണ് സിപിഎം നിലപാട്. നിര്‍ദ്ദേശത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമായിരിക്കും തുടര്‍ ചര്‍ച്ച. വേഗ റെയില്‍ വീണ്ടും ചര്‍ച്ചയായത് നന്നായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഹൈ സ്പീഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കെ റെയില്‍ പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോയതെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയണ് കെ.വി.തോമസ് കാണാന്‍ എത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും ഇ.ശ്രീധരന്‍.
ഇ.ശ്രീധരന്റെ നിര്‍ദേശത്തെ പോസിറ്റീവായി കാണുന്നുവെന്ന് ആണ് മന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ പ്രതികരണം.
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സിപിഎം – ബിജെപി ഒത്തുകളിയെന്ന കോണ്‍ഗ്രസ് ആരോപണം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് കെ.വി. തോമസ്.