വയനാട്. വെണ്ണിയോട് പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാത്തിക്കൽ അനന്തഗിരിയിൽ 32 വയസുള്ള ദർശന ആണ് മരിച്ചത്.
മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുഴയില്‍ മുങ്ങിത്താണതിനെ തുടര്‍ന്ന് നാട്ടുകാരാണ് ദര്‍ശനയെ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചത്. വിഷം ഉള്ളിൽ ചെന്ന നിലയിലായിരുന്നു. മകള്‍ അഞ്ചുവയസുള്ള ദക്ഷയ്ക്കായി നാളെ രാവിലെ പുഴയില്‍ തെരച്ചില്‍ പുനരാരംഭിക്കും.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദർശന പുഴയിൽ ചാടിയത്. പാത്തിക്കല്‍ സ്വദേശി ഓംപ്രകാശിന്‍റെ ഭാര്യയാണ് ദര്‍ശന.