വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് , നിഖിൽ തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Advertisement

കൊച്ചി.വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ നിഖിൽ തോമസിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ജയിലിൽ കഴിയുന്ന തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിഖിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം നൽകിയത്.


കഴിഞ്ഞ മാസം 27 ന് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്. എംഎസ്എം കോളേജിൽ എംകോം പ്രവേശനത്തിന് നിഖിൽ ഹാജരാക്കിയ കലിംഗ സർവകലാശാലയുടെ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ടിസിയുമടക്കമുള്ളവ വീട്ടിൽ നടത്തിയ പരിശോധനയിൽ പോലീസിന് ലഭിച്ചിരുന്നു