കൊച്ചി.ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനോട് തൽക്കാലം വിശദീകരണം ചോദിക്കേണ്ടതില്ലന്ന നിലപാടിൽ സിപിഐഎം. അതേ സമയം ശ്രീനിജനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.
2013ൽ ഒന്നര കോടിയോളം രൂപ പി വി ശ്രീനിജൻ നിർമ്മാതാവിന് നൽകിയെന്നും നിർമ്മാതാവ് മൂന്നര കോടിയോളം രൂപ പലിശയായി ശ്രീനിജന് തിരികെ നൽകിയെന്നുമായിരുന്നു റിപ്പോർട്ട്.
എംഎൽഎക്ക് വൻ തുക പിഴിയടക്കേണ്ടി വരുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
എന്നാൽ കുന്നത്തുനാട് എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾ മാധ്യമസൃഷ്ടി മാത്രം എന്ന വിലയിരുത്തലാണ് സിപിഎം ജില്ലാ ഘടകം. അതുകൊണ്ടുതന്നെ ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല.
അതേസമയം എംഎൽഎ ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിയ കുട്ടികളെ പുറത്ത് നിർത്തിയ വിഷയത്തിൽ പാർട്ടി നടപടി സ്വീകരിച്ചിരുന്നു.
അതേസമയം വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലാണ്. നിർമ്മാതാവ് ആന്റോ ജോസഫ് ആണ് പിവി ശ്രീനിജനിൽ നിന്നും പണം വാങ്ങിയത്. നിലവിൽ കെ പി സിസിയുടെ സംസ്കാര സാഹിതി സംസ്ഥാന ചെയർമാനാണ് ആന്റോ ജോസഫ്.
തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ ആദ്യം ആന്റോ ജോസഫിനോട് വിശദീകരണം ചോദിക്കണമെന്ന് നിലപാടിലാണ് പി വി ശ്രീനിജൻ.