റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി

Advertisement

തൃശൂര്‍: തൃശ്ശൂരില്‍ റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി. ആനയുടെ ജഡം കണ്ടെത്തിയത് ചേലക്കര മൂള്ളൂര്‍ക്കര വാഴക്കാട് റോയ് എന്നയാളുടെ പറമ്പില്‍ നിന്നാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ആനയുടെ ജഡം പുറത്തെടുത്തു. അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കൊമ്പുകള്‍ മുറിച്ചുമാറ്റപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പുറത്തു വരുന്ന വിവരം അനുസരിച്ച് പന്നിക്ക് കെണിവച്ചതില്‍ ആന കുടുങ്ങിയെന്നാണ് നിഗമനം.

റോയിയും സുഹൃത്തുക്കളുമാണ് വൈദ്യുതി കെണി ഒരുക്കിയത്. അതേസമയം, ആനയെ കുഴിച്ചിടാനെത്തിയത് പാലായില്‍ നിന്ന് നാലംഗ സംഘമാണ്. റോയി ഇവര്‍ക്ക് രണ്ടുലക്ഷത്തിലേറേ രൂപ നല്‍കിയെന്നാണ് നിലവിലെ സൂചന. ഇവര്‍ റോയിയുടെ സുഹൃത്തുകളായിരുന്നു. പാലാ സംഘമാണ് കുഴിച്ചിട്ടതും കൊമ്പെടുത്തതും. അവരത് മലയാറ്റൂരിലെ കൊമ്പ് കടത്തുകാര്‍ക്ക് കൈമാറുകയായിരുന്നു. അതേസമയം, റോയിയും പാലാ സംഘവും ഒളിവിലാണ്.