സംസ്ഥാനത്ത് പനിമരണങ്ങൾ കൂടുന്നതായി റിപ്പോർട്ട്

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങൾ കൂടുന്നതായി റിപ്പോർട്ട്. ഇന്നലെ ഏഴ് പേർ പനി ബാധിച്ച് മരിച്ചു.

മരിച്ചവരിൽ അധികവും ഡെങ്കി, എലിപ്പനി ബാധിതരാണ്. 10862 പേർ ആശുപത്രികളിൽ ചികിത്സ തേടി. 322 പേർക്ക് ഡെങ്കിപ്പനി ലക്ഷണങ്ങൾ, 93 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണമെന്നും മന്ത്രി അറിയിച്ചു