കൊച്ചി: ബംഗ്ലാദേശിനെതിരായ ട്വൻറി20 പരമ്പരക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി.കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മിന്നുമണിക്ക് ആവേശകരമായ സ്വീകരണം നൽകിയത്.ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അംഗമായ ആദ്യ മലയാളി എന്നത് അഭിമാനകരമായ നേട്ടം ആണെന്ന് മിന്നുമണി പറഞ്ഞു
കഠിനാധ്വാനം ചെയ്യുന്നതിനോടൊപ്പം തന്നെ ലക്ഷ്യത്തിലേക്ക് ഫോക്കസ് ചെയ്താൽ മാത്രമേ നേട്ടങ്ങളിലേക്ക് എത്താൻ സാധിക്കുമെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി.വയനാട്ടിൽ നിന്ന് ഇന്ത്യൻ കുപ്പായത്തിലേക്കുള്ള തൻറെ യാത്ര വനിതാ ക്രിക്കറ്റ് മാർക്ക് പ്രചോദനമാകുമെന്ന് കേൾക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും മിന്നുമണി പറഞ്ഞു. ബംഗ്ലാദേശിനെതിരെ ആദ്യ വിക്കറ്റ് നേടിയപ്പോൾ ടീം ഒന്നടങ്കം അഭിനന്ദിച്ചത് മറക്കാനാകാത്ത നിമിഷം ആണെന്നും മിന്നുമണി പറഞ്ഞു.