കോഴിക്കോട്:ഏക സിവിൽ കോഡ് സെമിനാറിൽ ഇടത് മുന്നണി കൺവീനറെ ക്ഷണിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി ജനറൽ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പി ബി അംഗങ്ങളും പങ്കെടുക്കണം. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. കോഴിക്കോട്ടെ സെമിനാർ സിപിഎമ്മിന്റെ ആദ്യ പരിപാടിയാണ്. ഇടത് മുന്നണിയുടെ പരിപാടിയല്ല
ഇപി ജയരാജന്റെ പേര് നോട്ടീസിൽ ഉണ്ടായിരുന്നില്ല. ഇനിയും സെമിനാറുകളും പരിപാടികളും എല്ലാ ജില്ലകളിലും സിപിഎം സംഘടിപ്പിക്കും. അവിടുങ്ങളിൽ ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണമെന്നും എംവി ഗോവിന്ദൻ മാഷ് പറഞ്ഞു.