മുസ്ലിം വർഗീയതയെ പ്രോത്സഹിപ്പിക്കുന്നു; പിണറായിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് എച്ച് ആർ ഡി എസ്

Advertisement

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും കത്തയച്ച് സ്വപ്‌ന സുരേഷിന് ജോലി നൽകിയ എച്ച് ആർ ഡി എസ്. ലാവ്‌ലിൻ കേസ് ഇനിയും നീട്ടിവെക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു. പിണറായി വിജയനെ പോലെ അഴിമതി നിറഞ്ഞ മറ്റൊരു മുഖ്യമന്ത്രിയില്ല. മുഖ്യമന്ത്രി മുസ്ലിം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. 

എസ് സി, എസ് ടി നിയമം വളച്ചൊടിച്ച് കേസെടുത്തു. ഹിന്ദുക്കൾക്ക് ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും കത്തിൽ ആരോപിക്കുന്നു. ആർ എസ് എസ് അനുകൂല സന്നദ്ധ സംഘടനയാണ് എച്ച് ആർ ഡി എസ്. കേരളത്തിൽ ആദിവാസികളുടെ പട്ടയ ഭൂമി എച്ച് ആർ ഡി എസ് കയ്യേറിയത് അന്വേഷിക്കാൻ എസ് സി, എസ് ടി കമ്മീഷൻ ഉത്തരവിട്ടിരുന്നു.