ആശുപത്രിയില്‍ രോഗിയ്ക്ക് കൂട്ടിരിക്കാന്‍ വന്ന യുവതി കുത്തേറ്റു മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

Advertisement

അങ്കമാലി എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. രോഗിയ്ക്ക് കൂട്ടിരിക്കാന്‍ വന്ന യുവതിയെയാണ് മുന്‍ സുഹൃത്ത് കൊലപ്പെടുത്തിയത്. മുക്കന്നൂരിലെ ആശുപത്രിയിലെ നാലാം നിലയില്‍ രോഗിയ്ക്ക് കൂട്ടിരിക്കുകയായിരുന്ന ലിജിയെ (40)യാണ് മുന്‍ സുഹൃത്ത് മഹേഷ് കുത്തികൊലപ്പെടുത്തിയത്. പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് കൊലപാതക കാരണമെന്നത് വ്യക്തമല്ല.
പൊലീസിനോടും പ്രതി പ്രകോപന കാരണം പറഞ്ഞിട്ടില്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികെയാണ്. തടയാന്‍ ശ്രമിച്ചയാളെയും പ്രതി ഉപദ്രവിച്ചതായി ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ അറിയിച്ചു.

Advertisement