കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവം, പത്തുപേർ പ്രതികളാകും

Advertisement


തൃശ്ശൂർ . ചേലക്കരയിൽ ഒരു കൊമ്പു മുറിച്ചു മാറ്റിയശേഷം കാട്ടാനയെ കുഴിച്ചിട്ട സംഭവത്തിൽ
അന്വേഷണത്തിനൊരുങ്ങി ഡബ്ലിയു സി സി ബി വാഴക്കോടെത്തി തെളിവുകൾ ശേഖരിച്ചു
. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ വനംവകുപ്പും നീക്കം തുടങ്ങി. കേസിൽ പത്തു പേരെ പ്രതിചേർക്കാനാണ് തീരുമാനമെന്നാണ് വിവരം. അതേസമയം സംഭവത്തിൽ വനമന്ത്രി അടിയന്തര റിപ്പോർട്ട് തേടി


ചേലക്കരയിലെ കാട്ടാന വേട്ടയിൽ റോയിക്ക് പ്രാദേശിക സഹായം ഉൾപ്പെടെ ലഭിച്ച സാഹചര്യത്തിലാണ് പ്രദേശവാസികളായ രണ്ടുപേരെ കൂടി ഉൾപ്പെടുത്തി പട്ടിക വിപുലീകരിക്കാൻ അന്വേഷണസംഘം നീക്കം തുടങ്ങിയത്. ആനക്കൊമ്പുമായി പിടിയിലായ അഖിലിനെ ചോദ്യം ചെയ്തതിൽ കാര്യസ്ഥന്റെ ഇടപെടൽ ഉൾപ്പെടെ അഖിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലം ഉടമയായ റോയിക്ക് പുറമെ കാര്യസ്ഥൻ ടെസി വർഗീസ്, ജിന്റോ, കുമളി സ്വദേശി സെബി, പട്ടിമറ്റം സ്വദേശികളായ അഖിൽ മോഹൻ , അനീഷ് പി എ ആലപ്പുഴ സ്വദേശി ശ്യാംലാൽ, മാവേലിക്കര സ്വദേശി അനീഷ് കുമാർ വി ആർ എന്നിവരെ ഉൾപ്പെടെ കേസിൽ പ്രതി ചേർക്കുന്നത്. കേസിന്റെ പുരോഗതിയും തുടർനടപടികളും ചർച്ചചെയ്യാൻ വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നു. വനം ഉദ്യോഗസ്ഥരുടെ വീഴ്ച ഉൾപ്പടെ സർക്കാർ അന്വേഷിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി.



സംഭവത്തിൽ കേന്ദ്ര വന്യജീവി ക്രൈം കൺട്രോൾ ബ്യൂറോ പ്രാഥമിക വിവരങ്ങൾ തേടി. പ്രാഥമിക റിപ്പോർട്ടിന് ശേഷമാകും കേസിൽ ഇടപെടുന്നതിൽ അന്തിമ തീരുമാനമുണ്ടാകുക. കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ഈ ആനയുടേത് തന്നെയാണോ എന്ന് ശാസ്ത്രിയമായി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു. ആനയ്ക്ക് വിഷം നൽകിയിരുന്നോ എന്ന് കണ്ടെത്തുന്നതിനായി മണ്ണിൻറെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. സ്ഥലത്തിൻറെ ഉടമ റോയിക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്

Advertisement