
മാവേലിക്കര പ്രായിക്കര പാലത്തില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍, സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുറത്തികാട് പാലാഴി വീട്ടില്‍ ആതിര അജയന്‍ (23) എന്നിവരാണ് മരിച്ചത്. ഇന്നു വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. ഓട്ടോ ഡ്രൈവറായ ഹരീന്ദ്രന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആതിര ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.