കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട

Advertisement

കോഴിക്കോട് . വൻ ലഹരിമരുന്ന് വേട്ട. 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന ലഹരിമരുന്ന് കോഴിക്കോട് ഹോൾസെയിൽ വില്പന നടത്തുകയായിരുന്നു പ്രതിയെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ പറഞ്ഞു.


ഇന്നലെ രാത്രി ചേവായൂർ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരി മരുന്ന് ശേഖരം കണ്ടെത്തിയത്. വാഹനത്തിൽ കടത്തുകയായിരുന്ന 88 ഗ്രാം എംഡിഎംഎയാണ് ആദ്യം പിടികൂടിയത്. പ്രതിയായ കൊണ്ടോട്ടി സ്വദേശി ഷിഹാബുദീനെ ചോദ്യം ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന 201 ഗ്രാം എംഡിഎംഎയും പണവും കണ്ടെത്തിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണയിൽ 15 ലക്ഷം രൂപയോളം വില വരും. പിടികൂടിയത് ലഹരി ശൃഖലയിലെ പ്രധാനിയെ എന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽമീണ പറഞ്ഞു.


ലഹരി വിലപ്നയിലൂടെ ലഭിച്ച രണ്ടേകാൽ ലക്ഷം രൂപയും പ്രതിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തി. ഹോൾസെയിൽ വില്പന നടത്തിരുന്നതാൽ പ്രതി ഇത് വരെ പൊലീസ് വലയിൽ കുടുങ്ങിരുന്നില്ല. കോഴിക്കോട് നഗരം കേന്ദ്രികരിച്ചായിരുന്നു ഷിഹാബുദ്ദീൻ വില്പന നടത്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.


Advertisement