അങ്കമാലി .മൂക്കന്നൂരിൽ ആശുപത്രിക്കുള്ളിൽ കയറി യുവതിയെ സുഹൃത്തായ യുവാവ് കുത്തിക്കൊന്ന സംഭവത്തിൽ നടുക്കം മാറാതെ ദൃക് സാക്ഷികൾ. ലിജിയെ തലങ്ങും വിലങ്ങും കുത്തി വീഴ്ത്തിയ കൊലപാതകി മരണം ഉറപ്പാക്കാൻ കാവൽ നിന്നു എന്നതാണ് കണ്ടവരെ നടുക്കിയത്
മഞ്ഞപ്ര സ്വദേശി ലിജിയെയാണ് മഹേഷ് എന്ന യുവാവ് കുത്തി കൊലപ്പെടുത്തിയത്. ലിജിയെ രക്ഷപ്പെടുത്താൻ ആശുപത്രിയിൽ ഉണ്ടായിരുന്നവർ ശ്രമിച്ചുവെങ്കിലും അവർക്ക് നേരെ കത്തിവീശി പ്രതി രക്ഷപ്പെടുത്താനുള്ള ശ്രമം തടഞ്ഞു.ആശുപത്രിയിൽ ഉള്ളവരും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് പ്രതിയെ പിടിച്ചുവെച്ച് പോലീസിന് കൈമാറി.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അതിക്രൂരമായ കൊലപാതകം അങ്കമാലി എം എ ജി ജെ ആശുപത്രിയിൽ ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനാണ് ലിജി ആശുപത്രിയിൽ എത്തിയത്. ഉച്ചയോടെ ഇവിടെയെത്തിയ മഹേഷ് വാർഡിലെത്തി ലിജിയുമായി സംസാരിക്കുന്നതിടെ പ്രകോപിതനായി കയ്യിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയായിരുന്നു.കുത്തേറ്റ് ലിജി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിയെങ്കിലും പിന്നാലെത്തിയ മഹേഷ് വരാന്തയിൽ വെച്ച് ലിജിയെ തടഞ്ഞുനിർത്തി കഴുത്തിൽ കുത്തി . നിലത്ത് വീണ ലിജിയുടെ വയറിലും നിരവധി തവണ കുത്തി .മരണം ഉറപ്പിക്കും വരെ മഹേഷ് സ്ഥലത്ത് തന്നെ നിന്നതായി ദൃക്സാക്ഷികൾ പറയുന്നു.
ലിജിയുടെ കരച്ചിൽ കേട്ട് എത്തിയ ആശുപത്രിയിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും മഹേഷ് കത്തി വീശി മറ്റുള്ളവരെയും പേടിപ്പിച്ചു.ആശുപത്രിയിൽ വച്ച് തന്നെ മഹേഷിനെ കസ്റ്റഡിയിലെടുത്ത് വന്ന് റൂറൽ എസ്പി പറഞ്ഞു
.കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടുകൂടി തന്നെയാണ് ആശുപത്രിയിൽ എത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.ലിജിയുടെ ശരീരത്തിന്റെ പലഭാഗത്തും ആഴത്തിലേറിയ മുറിവുകൾ ഉണ്ടായിട്ടുണ്ട്.കൊല്ലപ്പെട്ട ലിജിയും മഹേഷും സഹപാഠികൾ ആയിരുന്നു.കൊലപാതകത്തിന്റെ പ്രകോപനം എന്തെന്ന് പ്രതി പോലീസിനോട് ഇതുവരെ പറഞ്ഞിട്ടില്ല.കൊല്ലപ്പെട്ട ലിജിയുടെ മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കസ്റ്റഡിയിലെടുത്ത മഹേഷിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ കാരണമെന്തെന്ന് കണ്ടെത്താനാകും എന്നാണ് അങ്കമാലി പോലീസ് പറയുന്നത്.