പാർട്ടിയെ ദുർബലപ്പെടുത്തുന്നവരുടെ കയ്യിലെ ചട്ടുകമാകരുത്; ശോഭാ സുരേന്ദ്രനെതിരെ ബിജെപി നേതൃത്വം

Advertisement

തിരുവനന്തുരം:അതിവേഗ റെയിലിൽ കെ സുരേന്ദ്രൻ പറഞ്ഞത് പാർട്ടി നിലപാടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. ആർക്കാണ് അത് ബോധ്യപ്പെടാത്തത്. ശോഭാ സുരേന്ദ്രൻ അഭിപ്രായം പറയേണ്ടത് പാർട്ടിയിലാണ്. പാർട്ടിയെ ദുർബലപ്പെടുത്തുന്ന ശക്തികളുടെ കയ്യിലെ ചട്ടുകം ആകരുത്. ആർക്കും എന്തും എവിടെയും വിളിച്ചുപറയാവുന്ന പാർട്ടിയല്ല ബിജെപി. ശോഭ പാർട്ടി അച്ചടക്കം പാലിക്കണം. ബിജെപി എതിർക്കുന്നത് സിൽവർ ലൈൻ പദ്ധതിയെയാണ്. ഇ ശ്രീധരന്റെ ബദൽ പദ്ധതിയെയാണ് പാർട്ടി അനുകൂലിക്കുന്നതെന്നും സുധീർ പറഞ്ഞു