വർഗീയ ധ്രൂവീകരണത്തിനാണ് ഏക സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന് സീതാറാം യെച്ചൂരി

Advertisement

കോഴിക്കോട്:
ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ കോഴിക്കോട് സ്വപ്‌ന നഗരിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഏക സിവിൽ കോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക അജണ്ടയുണ്ട്. വർഗീയ ധ്രൂവീകരണത്തിനാണ് ഏക സിവിൽ കോഡ് നടപ്പാക്കുന്നത്. രാജ്യത്ത് വൈവിധ്യവും ബഹുസ്വരതയും നിലനിർത്തേണ്ടത് അത്യാവശ്യമെന്നും യെച്ചൂരി പറഞ്ഞു

ലിംഗ സമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരുത്തണം. എന്നാൽ അടിച്ചേൽപ്പിക്കരുത്. അതാത് വിഭാഗങ്ങളുമായി ചർച്ച നടത്തി വേണം വ്യക്തി നിയമം പരിഷ്‌കരിക്കാൻ. വർഗീയ ധ്രൂവീകരണത്തിന് മൂർച്ച കൂട്ടാനാണ് ഏക സിവിൽ കോഡുമായി ബിജെപി വരുന്നതെന്നും യെച്ചൂരി പറഞ്ഞു

എംവി ഗോവിന്ദൻ, എളമരം കരീം, ഇ കെ വിജയൻ, ജോസ് കെ മാണി, ശ്രേയാംസ് കുമാർ, സി മുഹമ്മദ് ഫൈസി, എൻ അലി അബ്ദുള്ള, ഉമർ ഫൈസി, പിഎം അബ്ദുസലാം ബാഖവി, പുന്നല ശ്രീകുമാർ ,അരക്കണ്ടി സന്തോഷ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. താമരശ്ശേരി രൂപതയുടെയും സിഎസ്‌ഐ സഭയുടെയും പ്രതിനിധികളും പങ്കെടുത്തു.