മദ്യലഹരിയിൽ സ്കൂൾ ബസ് ഓട്ടം, ചെന്നുപെട്ടത് എംവിഡിയുടെ മുന്നിൽ; എട്ടിൻ്റെ പണിയായി!

Advertisement

തൃശൂർ: മദ്യപിച്ച് സ്കൂൾ വാഹനമോടിച്ച രണ്ട് ഡ്രൈവർമാർ തൃശൂരിൽ പിടിയിലായി. ചേർപ്പ് തൃശൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച രണ്ട് ഡ്രൈവർമാരെ പിടികൂടിയത്.

ഇന്നലെ രാവിലെയായിരുന്നു പരിശോധന. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടന്ന് തെളിഞ്ഞതിനെ തുടർന്ന് കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന ചുമതല അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ സി സുരേന്ദ്രൻ ഏറ്റെടുത്തു. പിടിയിലായ രണ്ട് ഡ്രൈവർമാരുടെയും ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തെന്ന് എം വി ഡി അറിയിച്ചു.