സർക്കാർ ജോലിക്ക് വേണ്ടി വ്യാജരേഖകൾ തയാറാക്കിയതിന് അറസ്റ്റിലായ യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Advertisement

കരുനാ​ഗപ്പള്ളി: സർക്കാർ ജോലിക്ക് വേണ്ടി വ്യാജരേഖകൾ തയാറാക്കിയതിന് അറസ്റ്റിലായ യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.സർക്കാർ ജോലി ലഭിക്കാത്തതിലെ മാനസിക സംഘർഷത്തിൽ സ്വയം വ്യാജരേഖ തയാറാക്കിയതെന്നാണ് യുവതിയുടെ മൊഴി.

2021 നവംബർ മാസത്തിൽ നടന്ന എൽഡി ക്ലർക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പുറത്തു വന്നത്. ഈ ലിസ്റ്റിൽ ഇരുപത്തിരണ്ടാം റാങ്ക് നേടിയെന്നായിരുന്നു രാഖി അവകാശപ്പെട്ടത്. യഥാർഥ റാങ്ക് ലിസ്റ്റിൽ രണ്ടാംപേജിൽ മറ്റൊരാളാണ് ഇരുപത്തിരണ്ടാം സ്ഥാനത്തുള്ളതെന്ന് പൊലീസ് കണ്ടെത്തി. വ്യാജറാങ്ക് ലിസ്റ്റിൽ ഒന്നാം പേജിൽ അവസാനമായിട്ടായിരുന്നു സ്വന്തം പേര് ചേർത്തത്.

വാളത്തുങ്കലിൽ താമസിക്കുന്ന എഴുകോൺ സ്വദേശിനിയായ ആർ രാഖിയാണ് വ്യാജരേഖകളുമായി കരുനാഗപ്പളളി താലൂക്ക് ഓഫിസിൽ ഇന്നലെ എത്തിയത്. അക്ഷരങ്ങളുടെ വലുപ്പത്തിലും ഘടനയിലും മാറ്റങ്ങൾ വരുത്തിയാണ് പിഎസ്‌സിയുടെ അഡ്വൈസ് മെമോ തയാറാക്കിയതെന്നും പൊലീസ് കണ്ടെത്തി.

Advertisement