എറണാകുളം: അങ്കമാലിയിലെ ആശുപത്രിയിൽ യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി മഹേഷിനെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം ഇതിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
കളമശേരി മെഡിക്കൽ കോളേജിലുള്ള ലിജിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അങ്കമാലിയിലെ എം എ ജി ജെ ആശുപത്രിയിൽ വച്ചാണ് ലിജിക്ക് കുത്തേറ്റത് രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ലിജി