തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും ഇന്ന് മുന്നറിയിപ്പില്ല. ചൊവ്വാഴ്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാതചുഴിയോടെ വീണ്ടും കാലാവർഷം സജീവമാകുമെന്നാണ് വിലയിരുത്തൽ.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതൽ ബുധനാഴ്ച വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.