മുതലപ്പൊഴി: കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ലത്തീൻ സഭയുടെ പ്രതിഷേധം

Advertisement

തിരുവനന്തപുരം: മുതലപ്പൊഴി സംഘർഷത്തിൽ ഫാദർ യൂജിൻ പെരേരയ്ക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ലത്തീൻ സഭയുടെ പ്രതിഷേധം. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഓരോ ഇടവകകളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും.

മുതലപ്പൊഴിയിലെ സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും കെഎൽസിഎ ആവശ്യപ്പെടുന്നു. മുതലപ്പൊഴിയിൽ ചൊവ്വാഴ്ച അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.


അതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ഫിഷറീസ് വിദഗ്ധരടങ്ങിയ സംഘം നാളെ മുതലപ്പൊഴി സന്ദർശിക്കും. മന്ത്രി സജി ചെറിയാനും അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിക്കുമെന്നറിയിച്ചിട്ടുണ്ട്.