അടൂരിൽ പതിനേഴുകാരി കൂട്ടബലാൽസംഗത്തിന് ഇരയായി; കാമുകൻ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

Advertisement

പത്തനംതിട്ട: അടൂരിൽ പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മുൻ സുഹൃത്ത് ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ. നൂറനാട് സ്വദേശികളായ അനൂപ്(22), അഭിജിത്ത്(20), അരവിന്ദ്(28) ജയൻ(42), ശക്തി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നിനാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പീഡന വിവരം സംബന്ധിച്ച് അടൂർ പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ഡിസംബർ മുതൽ പല ദിവസങ്ങളിലായാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടി നൽകിയ മൊഴി. ആദ്യം കാമുകനാണ് പീഡിപ്പിച്ചത്. ഇയാൾ പിന്നീട് സുഹൃത്തുക്കൾക്ക് നമ്പർ കൈമാറുകയായിരുന്നു. ഇവരുമായി സൗഹൃദത്തിലാകാൻ കാമുകൻ നിർബന്ധിക്കുകയായിരുന്നു. തുടർന്നായിരുന്നു പീഡനം. പൊലീസ് കേസെടുത്തതോടെ നാടുവിട്ട പ്രതികളെ ആലപ്പുഴ ഉൾപ്പെയുള്ള സ്ഥലങ്ങളിൽ നിന്നാണ് പിടികൂടിയത്.

പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ പൊലീസ് നടത്തി. മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.