സംസ്ഥാനത്തു നിർമ്മിത ബുദ്ധി പണം തട്ടിപ്പ് വ്യാപകമാകുന്നുവെന്നു പോലീസ് മുന്നറിയിപ്പ്

Advertisement

കോഴിക്കോട്: പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള സാമ്പത്തിക അഭ്യർത്ഥന നിരസിക്കണമെന്നും സംശയം തോന്നിയാൽ സൈബൽ സെല്ലിനെ സമീപിക്കണമെന്നും പോലീസ് നിർദ്ദേശം നൽകി.വ്യാജ വീഡിയോ കാൾ വഴി കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയ സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ്.

നിർമ്മിതബുദ്ധി സാധ്യത ഉപയോഗിച്ച്
വ്യാജ വീഡിയോ കാളിലൂടെ കോഴിക്കോട് സ്വദേശി രാധാകൃഷ്ണനിൽ നിന്നാണ് 40000 രൂപ തട്ടിയെടുത്തത്.സൈബർ സെൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പോലീസിന്റെ മുന്നറിയിപ്പ്.ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വേണം.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക അഭ്യർത്ഥനയിൽ വലിയ ജാഗ്രത പുലർത്തണം.പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെയുള്ള സാമ്പത്തിക ഇടപാട് ഒഴിവാക്കണം.വ്യാജ വീഡിയോ കോളുകൾ ലഭിച്ചാൽ ഉടൻ സൈബർ പോലീസിനെ അറിയിക്കണമെന്നും പോലീസ്
നിർദ്ദേശമുണ്ട്.സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ ശേഖരിച്ചാണ് നിർമ്മിത ബുദ്ധി വഴി വ്യാജ വീഡിയോ കാൾ തട്ടിപ്പ് നടത്തുന്നത്.