കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയകുമാറിൽ നിന്ന് കൈക്കൂലിപ്പണം കണ്ടെത്തി

Advertisement

കൈക്കൂലിക്കേസിൽ പിടിയിലായ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാറിൽ നിന്ന് മുൻപ് വാങ്ങിയ കൈക്കൂലിപ്പണം കണ്ടെത്തി. ഉദയകുമാറിന്റെ കാറിലെ ഫ്ലോർമാറ്റിന് താഴെ നിന്നാണ് അറുപതിനായിരം രൂപ വിജിലൻസ് കണ്ടെടുത്തത്.

പരാതി നൽകിയ കരാറുകാരനിൽ നിന്ന് എഴുത്തിനായിരം രൂപ ഉദയകുമാർ കൈപ്പറ്റിയിരുന്നു. പതിനായിരം രൂപ ചെലവഴിച്ചുവെന്നാണ് ഉദയകുമാറിന്റെ മൊഴി. വിജിലൻസിന് പരാതി നൽകിയ കരാറുകാരനിൽ നിന്ന് മാത്രം 25ലക്ഷം രൂപ ഉദയകുമാർ കൈപ്പറ്റിയിട്ടുണ്ട്. വിജിലൻസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ഉടൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.