അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു

Advertisement

തൃശ്ശൂര്‍: ചേലക്കരയിൽ അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു
ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജ എന്ന 31 കാരിയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്.അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ചേലക്കര മംഗലംകുന്ന് സ്വദേശി
ഷീജയ്ക്ക് പ്രസവവേദന വന്നതിനെ തുടര്‍ന്ന് ഓട്ടോ ഡ്രെെവറായ വിനോദിനെ വിളിക്കുകയായിരുന്നു. വിനോദ് ഒട്ടോയുമായി ഷീജയുടേ വീട്ടിലെത്തി ഷീജയേയും കൂട്ടി ചേലക്കര താലൂക്ക് ആശുപത്രിയിലേയ്ക്ക് തിരിച്ചു. ഇതിനിടെ വേദന വര്‍ദ്ധിച്ച് പ്രസവിക്കുമെന്ന ഘട്ടമെത്തിയതോടെ വിനോദ് ഓട്ടോ വഴിയരികില്‍ ഒതുക്കി നിര്‍ത്തി. ഉടന്‍ ഷീജ ഒട്ടോയില്‍ വെച്ചുതന്നെ ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു.

പ്രസവിച്ച ഉടന്‍ ഷീജയേയും കുഞ്ഞിനേയും ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം അവിടെനിന്നും ആംബുലന്‍സില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.നിലവില്‍
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.