തിരുവനന്തപുരം ഞാണ്ടൂർക്കോണത്ത് സംഘർഷം: 3 പേർക്ക് വെട്ടേറ്റു; ഒരാൾ ഗുരുതരാവസ്ഥയിൽ

Advertisement

തിരുവനന്തപുരം: ഞാണ്ടൂർക്കോണത്ത് അംബേദ്‍കർ കോളനിയിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്കു വെട്ടേറ്റു. രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണു വെട്ടേറ്റത്.അക്രമിസംഘത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

രാഹുലിനു കഴുത്തിലും കൈയിലും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി 8.30നാണു സംഭവം നടന്നത്. പുറത്ത് നിന്നെത്തുന്നവർ ലഹരിവില്പന നടത്തുന്നതായി പരാതിയുണ്ട്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.