കൊല്ലം: പട്ടിക ജാതി ക്ഷേമസമിതി ജില്ലാ ലീഡേഴ്സ് ക്യാമ്പിന് കൊല്ലത്ത് തുടക്കമായി. പടിഞ്ഞാറൻ മേഖലാ ക്യാമ്പ് എൻഎസ് മാരക ഹാളിൽ സംസ്ഥാന സെക്രട്ടറി അഡ്വ കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഡി ജയകുമാർ അധ്യക്ഷനായി. സെക്രട്ടറി ടി ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി സുന്ദരേശൻ വിശദീകരണം നടത്തി. ജില്ലയിൽ 1500 കുടുംബ സംഗമങ്ങൾ നടത്താൻ ക്യാമ്പ് തീരുമാനിച്ചു. എൻ ഓമന, സന്തോഷ് മതിര, സി ലക്ഷ്മിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. കിഴക്കൻ മേലെ ക്യാമ്പ് 21ന് കൊട്ടാരക്കര അബ്ദുൽ മജീദ് സ്മാരക മന്ദിരത്തിൽ നടക്കും.: