ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദനി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Advertisement

ന്യൂ ഡെൽഹി : ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൽനാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം കോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് മഅദനി അറിയിക്കും. ക്രിയാറ്റിൻ വർധിച്ച് നിൽക്കുന്നതിനാൽ വൃക്ക മാറ്റിവെക്കൽ അടക്കം ചികിത്സ വേണ്ടി വരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നാണ് ആവശ്യം. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും മഅദനി ആവശ്യപ്പെടും

മൂന്ന് മാസം കേരളത്തിൽ കഴിയാൻ ഇളവ് നൽകിയെങ്കിലും ഒരു കോടി രൂപയാണ് സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത്. തുക താങ്ങാൻ കഴിയാത്തതിനാൽ ജൂൺ 26നാണ് മഅദനി കേരളത്തിൽ വന്നത്. എന്നാൽ വിമാനമിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജ്യമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങുകയും ചെയ്തു

Advertisement