ഇന്ന് കര്‍ക്കടകം ഒന്ന്; പിതൃക്കളുടെ സ്‌മരണയില്‍ പുണ്യംതേടി ബലിതര്‍പ്പണം, ചടങ്ങുകള്‍ അന്തിമഘട്ടത്തിലേക്ക് , ബലിയിട്ട് ലക്ഷങ്ങള്‍

Advertisement

തിരുവനന്തപുരം: പിതൃപുണ്യം തേടി ബലി തര്‍പ്പണത്തിനു ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കര്‍ക്കിടക മാസം തുടങ്ങുന്ന ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വാവുബലി ചടങ്ങുകള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നു.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലര്‍ച്ചെ തന്നെ ബലി തര്‍പ്പണ കര്‍മ്മങ്ങള്‍ തുടങ്ങിയിരുന്നു.

രാമായണ ശീലുകളുടെ പുണ്യം പേറുന്ന മാസമാണ് കര്‍ക്കടകം. രാമശീലുകളുടെ ഇളം തെന്നല്‍ കാതുകളില്‍ കുളിര്‍മയേകുന്ന കാലം. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. വീടുകളില്‍ ഇന്നു മുതല്‍ രാമായണത്തിന്റെ അലയൊലികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും.

പഴമയുടെ ഓര്‍മ്മയില്‍ മലയാളികള്‍ ഇന്നും കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നു.

Advertisement