ബലിതർപ്പണത്തിന് പോയ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് അമ്മ മരിച്ചു മകന് ഗുരുതര പരിക്ക്

Advertisement

കൊട്ടാരക്കര: ബലിതർപ്പണത്തിന് പോയ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് അമ്മ മരിച്ചു. മകന് ഗുരുതര പരിക്ക്. കൊട്ടാരക്കര ഇഞ്ചക്കാട് ഉഷാ ഭവനിൽ (കാഞ്ഞിരംവിള പുത്തൻവീട് ) കൊച്ചു പൊടി യൻ്റെ ഭാര്യ ഉഷ (50) ആണ് മരിച്ചത്.


.സ്കൂട്ടറോഡിച്ചിരുന്ന മകൻ രാജേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
എം സി റോഡിൽ കലയപുരത്തായിരുന്നു അപകടം. അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ പിന്നാലെയെത്തിയ കാർ ഇടിക്കുകയായിരുന്നു.റോഡിൽ തലയിടിച്ചു വീണ ഉഷ തൽക്ഷണം മരിച്ചു. കുളക്കടയിൽ കല്ലടയാറിൻ്റെ തീരത്ത് ബലിതർപ്പണത്തിനു പോവുകയായിരുന്നു ഇരുവരും. തിരുമുല്ലവാരത്ത് ബലിതർപ്പണം കഴിഞ്ഞു മടങ്ങിയ പത്തനംതിട്ട സ്വദേശികളുടേതാണ് ഇടിച്ചകാർ. കാർ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement