ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് 6 വയസുകാരൻ മരിച്ചു

Advertisement

പാനൂർ: പുത്തൂർ ക്ലബിനു സമീപം ടിപ്പർ ലോറിയിലിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ആറു വയസുകാരൻ മരിച്ചു. പിആർഎം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം തച്ചോൾ അൻവറിന്റെ മകൻ ഹാദി ഹംദാനാണ്’ മരിച്ചത്.

സ്കൂട്ടർ ഓടിച്ച അൻവറിനെ സാരമായ പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.