ചീക്കൽക്കടവിൽ 11ഗ്രാം എംഡിഎംഎയും 80000 രൂപയുമായി സ്ക്കൂട്ടറിൽ എത്തിയ യുവാവ് പിടിയിൽ

Advertisement

ശാസ്താംകോട്ട : ചീക്കൽക്കടവിൽ 11ഗ്രാം എംഡിഎംഎയും 80000 രൂപയുമായി സ്ക്കൂട്ടറിൽ എത്തിയ
യുവാവ് പിടിയിൽ.ചാത്തന്നൂർ കാരംകോട് വരിഞ്ഞം കുളന്തുങ്കര വീട്ടിൽ റിൻസൺ.ആർ.എഡിസൺ (28) ആണ് പിടിയിലായത്.

കൊല്ലം റൂറൽ ഡാൻസാഫ് ടീമും ഈസ്റ്റ് കല്ലട പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയ്യാൾ പിടിയിലായത്.രണ്ടു ദിവസം മുമ്പ് കുണ്ടറയിൽ 82 ഗ്രാം എംഡിഎംഎയുമായി 5 യുവാക്കൾ പിടിയിലായിരുന്നു.ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസിന് റിൻസനെ കുറിച്ചുള്ള വിവരം ലഭിച്ചത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ 10 മണിയോടെ ഡാൻസാഫ് ടീമും കിഴക്കേ കല്ലട പോലീസും വാഹനപരിശോധന നടത്തിയിരുന്നെങ്കിലും വൈകിട്ട് 5 മണിയോടെയാണ് സ്ക്കൂട്ടറിൽ വരികയായിരുന്ന ഇയ്യാൾ പിടിയിലായത്.

ശരീരത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന എംഡിഎംഎയും സ്ക്കൂട്ടറിൽ ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.ഇയാളെ ചോദ്യം ചെയ്തതിൽ ലഹരി മരുന്ന് നൽകിയ ആളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് അറിവ്.ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ ഈസ്റ്റ് കല്ലട സി.ഐ സുധീഷ് കുമാർ, എസ്.ഐ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement