മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

Advertisement

ബംഗളുരു. മുന്‍മുഖ്യമന്ത്രി ഉ മ്മന്‍ചാണ്ടി(79) അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ 4 .45ന് ആണ് വിടവാങ്ങിയത്. സംസ്കാരം പുതുപ്പള്ളിയില്‍.

കേരളരാഷ്ട്രീയത്തില്‍ മനുഷ്യസ്നേഹത്തിന്‍റെയും ജനകീയതയുടെയും പ്രതീകമായിരുന്ന നേതാവായിരുന്നു. ബാംഗളുരു ചിന്മയ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. പുലര്‍ച്ചെ നിലവഷളായി വിറയലുണ്ടായി ബിപി കുറഞ്ഞു.തുടര്‍ന്ന് അദ്ദേഹം താമസിച്ചിരുന്നതിന് തൊട്ടടുത്ത് ചിന്‍മയ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വൈകാതെ അന്ത്യമുണ്ടായി.

ബംഗളുരുവില്‍ മന്ത്രി ടി ജോണിന്‍റെ വീട്ടിലായിരുന്നു ഉമ്മന്‍ ചാണ്ടി താമസിച്ചിരുന്നത്. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ആശുപത്രിയിലെത്തും. മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും.പൊതു ദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കും. 53വര്‍ഷം പുതുപ്പള്ളിയുടെ എംഎല്‍എ ആയിരുന്ന ഉമ്മന്‍ ചാണ്ടി കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയിരുന്ന ആളാണ്. കെഎസ് യുവിലൂടെ രാഷ്ട്രീയത്തില്‍ ചുവടുവച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ ശക്തനായ നേതാവായി. ഉമ്മന്‍ ചാണ്ടിമുഖ്യമന്ത്രിയായിരുന്ന കാലം ജനകീയ ഭരണം നടന്നകാലമായി വിശേഷിപ്പിക്കപ്പെട്ടു. കേരളം കണ്ട വലിയ രാഷ്ട്രീയ അട്ടിമറിയിലൂടെയാണ് ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫിന്‍റെ ഭരണം നഷ്ടമായത്. ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും അടുത്ത തിരഞ്ഞെടുപ്പിലും ഈ ആക്ഷേപം സജീവമായി. രോഗബാധിതനായതോടെ സജീവരാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങേണ്ടിവന്ന ഉമ്മന്‍ചാണ്ടിക്ക് പിന്നീട് തന്‍റെ ഇഷ്ടപ്പെട്ട തിരക്കേറിയ ജീവിതത്തിലേക്ക് മടങ്ങിയെത്താനായില്ല.

Advertisement