സംസ്ഥാനത്ത് ഇന്നു പൊതു അവധി

Advertisement

തിരുവനന്തപുരം . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്നു പൊതു അവധി, രണ്ടുദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പിഎസ് സി ഉള്‍പ്പെടെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

സംസ്ഥാന ധനമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടി 53വര്‍ഷമായി എംഎല്‍എ ആണ്. കാന്‍സര്‍ ബാധിതനായി ബംഗളുരുവില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പുതുപ്പള്ളിയില്‍ നടക്കും

Advertisement