2023 ജൂലൈ 18 ചൊവ്വ
BREAKING NEWS
👉 മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച് ബാംഗളൂരുവില്‍ ചികില്‍സയിലായിരുന്നു. ഇന്നു പുലർച്ചെ നാലരയോടെയാണു മരണം സ്ഥിരീകരിച്ചത്.
👉 മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ സംസ്ഥാനത്ത് ഇന്ന് പൊതു അവധി; സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖചരണം
👉 ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് പുതുപ്പള്ളി പള്ളിയിൽ
👉 ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം ബംഗ്ലൂരുവിൽ ഇന്ദിരാനഗറിലെ മുൻ മന്ത്രി റ്റി .ജോണിൻ്റെ വീട്ടിൽ രാവിലെ 10 മുതൽ 11.30 വരെ പൊതുദർശനത്തിന് വെയ്ക്കും.
👉 ഉച്ചയ്ക്ക് 2 ന് പ്രത്യേക വിമാനത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിക്കും.
👉 മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം തിരുവനന്തപുരം പുതുപ്പള്ളി ഹൗസ്, സെക്രട്ടറിയറ്റ് ദർബാർ ഹാൾ, സെൻ്റ് ജോർജ് കത്തീഡ്രിൽ, ഇന്ദിരാഭവൻ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെയ്ക്കും.
👉 ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം നാളെ (ബുധൻ ) രാവിലെ 7 ന് തിരുവനന്തപുരത്ത് നിന്ന് എം സി റോഡ് വഴി വിലാപയാത്രയായി കോട്ടയത്ത് എത്തിക്കും.
👉 കോട്ടയം ഡി സി സി ഓഫീസിനു മുന്നിൽ ആദരം അർപ്പിച്ച ശേഷം ഭൗതീക ശരീരം തിരുനക്കര മൈതാനത്ത് പൊതുദർശനം .തുടർന്ന് പുതുപ്പള്ളിയിലെ വസതിയിലേക്ക് കൊണ്ട് പോകും.
👉സംസ്കാരം വ്യാഴം ഉച്ചയ്ക്ക് രണ്ടിന് പുതപ്പള്ളി പള്ളിയിൽ
👉 ബംഗ്ലൂരുവിൽ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം ഉമ്മൻ ചാണ്ടിക്ക് ആദരം അർപ്പിച്ച് തുടരുമെന്ന് കെസി വേണുഗോപാൽ
കേരളീയം
🙏കെഎസ്ആര്‍ടിസി
യില്‍ 1243 ജീവനക്കാര്‍ മുങ്ങി നടക്കുകയാണെന്നും നിശ്ചിത ദിവസത്തിനകം ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നും സിഎംഡി ബിജു പ്രഭാകര്‍. ഡബിള്‍ ഡ്യൂട്ടി എന്നിങ്ങനെ പല പേരുകളിലായി നിയമവിരുദ്ധമായ ഡ്യൂട്ടി പാറ്റേണ്‍ ആണ് കെഎസ്ആര്‍ടിസിയിലുള്ളത്.
🙏പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ കെ. എം. ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്. വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നോട്ടീസയച്ചത്. നോട്ടീസിന് ആറ് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണം.
🙏പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു സജ്ജമാക്കാനുള്ള കൂടിയാലോചനകള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ എഐസിസി നേതൃത്വം ബാംഗ്ലൂരുവിലേക്കു വിളിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ നാളെ എത്തണമെന്നാണ് നിര്‍ദേശം.
🙏യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്നാട് എന്നീ നാലു സംസ്ഥാനങ്ങളിലെ മാധ്യമ ഏകോപന സഹ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് നല്‍കി. നേരത്തെ അര്‍ജുന് ദേശീയ ഭാരവാഹിത്വം നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
🙏സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. രാവിലെ 11 ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തുക. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ വിലയിരുത്തിയത്. മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്തു മയക്കം, കുഞ്ചാക്കോ ബോബന്റെ ന്നാ താന്‍ കേസ് കൊട് എന്നിവയ്ക്കു മികച്ച ചിത്രത്തിനുള്ള സാധ്യതയെന്നാണു സൂചന.
🙏മുതലപ്പൊഴിയില്‍ ഇടതു വലതു മുന്നണികള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശ് ഇന്നു നടത്തുന്ന സത്യഗ്രഹം വെറും നാടകമാണ്. ബിജെപിക്ക് അവസരം ലഭിച്ചാല്‍ തീരദേശ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കുമെന്നും സുരേന്ദ്രന്‍.
🙏തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജിന്റെ മകള്‍ ഹയ ആണ് മരിച്ചത്. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
🙏മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അര്‍ജുന്‍ ആയങ്കിയെ പുനെയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
🙏കല്യാണപ്പിറ്റേന്ന് പുലര്‍ച്ചെ നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധു വീട്ടില്‍നിന്നു പെണ്‍വീട്ടുകാരായ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിക്കൊണ്ടുപോയി. ഇടുക്കി അമലഗിരിയിലാണ് സംഭവം. കൊല്ലം പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം യദുകൃഷ്ണന്‍, പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അനീഷ് ഖാന്‍ എന്നിവരുള്‍പ്പെടെ പതിനഞ്ചു പേര്‍ക്കെതിരെയാണ് പരാതി. കൊല്ലം പനംപറ്റ സ്വദേശിയായ യുവാവും മീനം സ്വദേശിനിയായ യുവതിയും ശനിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കാതെയാണു വിവാഹം കഴിച്ചത്.
🙏തൊടുപുഴയില്‍നിന്നു ജെസിബി മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്ന അഞ്ചംഗ സംഘം പിടിയില്‍. ഇതേ ജെസിബിയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിയായ മന്‍സൂര്‍, തൊടുപുഴ സ്വദേശി അമല്‍ എന്നിവരും പത്തനംതിട്ട സ്വദേശി ഷമീര്‍, തൊടുപുഴ സ്വദേശികളായ ശരത്, സനു മോന്‍ എന്നിവരുമാണ് പിടിയിലായത്.
🙏മലപ്പുറത്തെ ക്രിമിനല്‍ ജില്ലയാക്കി ചിത്രീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ശ്രമിക്കുന്നെന്ന് എം എസ് എഫ് പ്രസിഡന്റ് പി കെ നവാസ്. ജില്ലയിലെ കേസുകള്‍ പെരുപ്പിച്ചു കാട്ടുകയും മലപ്പുറത്തെ കരിവാരിതേക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
🙏വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേര്‍ പിടിയില്‍. നിലമ്പൂര്‍ അകമ്പാടത്താണ് മമ്പാട് സ്വദേശികളായ സക്കീര്‍ ഹുസൈന്‍, മുനീര്‍, ചാലിയാര്‍ സ്വദേശി അജ്മല്‍ എന്നിവരെ വനംവകുപ്പ് പിടി കൂടിയത്. നാടന്‍ തോക്കും പിടിച്ചെടുത്തു.
🙏കണ്ണൂര്‍ പാനൂര്‍ പുത്തൂരില്‍ സ്‌കൂട്ടറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് എട്ടു വയസുകാരന്‍ മരിച്ചു. കൊളവല്ലൂരിലെ ഹാദി ഹംദാന്‍ ആണ് മരിച്ചത്. സ്‌ക്കൂട്ടര്‍ ഓടിച്ച ഹാദിയുടെ പിതാവ് അന്‍വറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🙏കോഴിക്കോട് മുക്കത്തിനടുത്ത് മാടാമ്പുറം വളവില്‍ ബസ് റോഡില്‍ തെന്നി നീങ്ങി. ബസ് റോഡിനു വട്ടംവച്ചു നിന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറാമത്തെ അപകടമാണിത്.
🙏അരിക്കൊമ്പന്‍ ആരോഗ്യവാനാണന്നും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ്. രണ്ടു ദിവസം മുമ്പാണ് വനംവകുപ്പ് അരിക്കൊമ്പനെ കണ്ടെത്തിയത്. ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
🙏മലപ്പുറം മങ്കരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി. പീഡനത്തിന് ഇരയാക്കിയ സ്വന്തം സഹോദരനും 24 കാരനായ ബന്ധുവും പോലീസിന്റെ കസ്റ്റഡിയിലായി.
🙏തിരുവല്ലയില്‍ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി കുന്നന്താനം സ്വദേശി ജിബിന്‍ ജോണിനെ (26) പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ ഫോണില്‍നിന്ന് ഇരുപതിലധികം പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. കേസില്‍ സ്വകാര്യ ബസ് ജീവനക്കാരനായ കുമളി സ്വദേശി വിഷ്ണു സുരേഷ് (26) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ദേശീയം
🙏തമിഴ്നാട്ടിലെ സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ രാത്രി അറസ്റ്റു ചെയ്തു. 13 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിനുശേഷമാണ് 70 ലക്ഷം രൂപയും ഏതാനും വിദേശ കറന്‍സികളും സഹിതം അറസ്റ്റു ചെയ്തത്.
🙏2006 ല്‍ ജയലളിതയുടെ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കള്‍ക്കും അനധികൃതമായി ക്വാറി ലൈസന്‍സ് നല്‍കി 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് നടപടി.
🙏സിആര്‍പിഎഫ് സേനയുടെ സംരക്ഷണത്തോടെയാണ് മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും എന്‍ജിനിയറിംഗ് കോളേജിലും പരിശോധന നടത്തിയത്. മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡു നടന്നു.
🙏ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കും. പുതുതായി ചില പാര്‍ട്ടികള്‍കൂടി യോഗത്തിനെത്തുമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തെ എന്‍ഡിഎയുടെ വളര്‍ച്ച നിര്‍ണായകമാണ്.
🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ഐക്യനിര കെട്ടിപ്പടുക്കാന്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ 26 പാര്‍ട്ടികളിലെ 49 നേതാക്കള്‍. ഇന്നലെ ആരംഭിച്ച യോഗം ഇന്നും തുടരും.
🙏പൊതുമിനിമം പരിപാടിയാണു മുഖ്യ ചര്‍ച്ച. പ്രതിപക്ഷ ഐക്യനിരയ്ക്ക് പേരു വേണോ, മുന്നണിക്ക് ചെയര്‍പേഴ്സണോ കണ്‍വീനറോ വേണോ എന്നും ചര്‍ച്ച ചെയ്യും.
🙏ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാന്‍ കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായി നേരത്തെ വിധി പ്രസ്താവിച്ച സുപ്രീം കോടതി ഹര്‍ജി ഭരണഘടന ബെഞ്ചിനു വിട്ടേക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.
🙏മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്ന അജിത് പവാര്‍ അടക്കമുള്ള എന്‍സിപി നേതാക്കള്‍ ശരത് പവാറിനെ സന്ദര്‍ശിച്ചു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് സന്ദര്‍ശനം. അദ്ദേഹം തങ്ങളെ ക്ഷമയോടെ കേട്ടെന്നും മറുപടി തന്നില്ലെന്നും വിമത എന്‍സിപി നേതാവ് പ്രഫൂല്‍ പട്ടേല്‍ പറഞ്ഞു.
🙏അടുത്ത ഘട്ടവും വിജയകരമായി പിന്നിട്ട് ചന്ദ്രയാന്‍ മൂന്ന് മുന്നേറുന്നു. ചന്ദ്രയാന്റെ ഭ്രമണപഥം ഉയര്‍ത്തല്‍ നാളെ ഉച്ചകഴിഞ്ഞു രണ്ടരയോടെ നടക്കും.
🙏ഇന്നു നടക്കുന്ന എന്‍ഡിഎ യോഗത്തിന് ജെഡിഎസിനു ക്ഷണമില്ല. പ്രതിപക്ഷത്തെ പിണക്കി എന്‍ഡിഎയ്ക്കൊപ്പം കൂടാമെന്ന് കരുതിയ ജെഡിഎസ് ത്രിശങ്കുവിലാണ്. ബെംഗളുരുവില്‍ ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിന് വിശ്വസിക്കാവുന്ന ഒരു നേതാവെങ്കിലും ഉണ്ടോയെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി വിമര്‍ശിച്ചു.
🙏വിദേശകാര്യമന്ത്രി എസ്. ജയശങ്കറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും അടക്കം 11 പേര്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് ഒരു സീറ്റ് വര്‍ധിച്ചെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ല.
🙏കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു സര്‍ക്കാര്‍ വിലക്കി.
🙏ഭോപ്പാല്‍ -ഡല്‍ഹി വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധ. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്. ആളപായമില്ല.
അന്തർദേശീയം
🙏ജര്‍മനിയിലെ ഹാംബര്‍ഗിലെയും ഡസല്‍ഡോര്‍ഫിലെയും വിമാനത്താവളങ്ങളില്‍ കടന്നുകയറിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൈവെള്ളയില്‍ പശതേച്ച് റണ്‍വേയില്‍ ഒട്ടിച്ചുവച്ച സമരംമൂലം വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ‘ലാസ്റ്റ് ജനറേഷന്‍’ എന്ന സംഘടനയിലെ അംഗങ്ങളാണ് ഇങ്ങനെ സമരം നടത്തിയത്.
🙏പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കടല്‍ത്തീരത്ത് കണ്ടെത്തിയ രണ്ടര മീറ്റര്‍ വലുപ്പമുള്ള സിലിണ്ടറിനെച്ചൊല്ലി അഭ്യൂഹങ്ങള്‍. ഗ്രീന്‍ ഹെഡ് ബീച്ചില്‍ കണ്ടെത്തിയ സിലിണ്ടറിന് അരികിലേക്കു പോകുന്നതു വിലക്കിയിട്ടുണ്ട്. കാണാതായ മലേഷ്യല്‍ വിമാനമായ എംഎച്ച് 370ന്റെ അവശിഷ്ടമോ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ റോക്കറ്റില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട ഭാഗമോ ആകാമെന്നാണ് അഭ്യൂഹം.
🙏ട്വിറ്ററിന്റെ പരസ്യവരുമാനത്തിന്റെ പകുതിയോളം നഷ്ടമായെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. കടബാധ്യതയും വര്‍ധിച്ചു. പരസ്യ വരുമാനം പകുതിയായി കുറഞ്ഞതുമൂലം ട്വിറ്ററിലേക്ക് ഇപ്പോഴും പണം ഒഴുക്കേണ്ടി വരികയാണെന്നും മസ്‌ക് വെളിപെടുത്തി.
കായികം
🙏ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്ന ഇനങ്ങളില്‍ മാത്രം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്താല്‍ മതിയെന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിലപാടിനെതിരെ ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. ഏഷ്യന്‍ റാങ്കിംഗില്‍ 18-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്.
🙏പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുറിനുമാണ് സ്റ്റിമാച്ച് കത്തെഴുതിയത്.