ലാവ് ലിന്‍ കേസ് വീണ്ടുംമാറ്റി

Advertisement

ന്യൂഡെല്‍ഹി. കേസ് മാറ്റണമെന്ന് വാദി ഭാഗവും പ്രതിഭാഗവും ഒരുമിച്ച് ആവശ്യപ്പെട്ടതോടെ
ലാവ് ലിൻ കേസ് വീണ്ടും മാറ്റി. ഇനി സെപ്തമ്പർ 12 ന് പരിഗണിയ്ക്കും

മുപ്പത്തിനാലാം തവണയും എസ് എൻ സി ലാവ്ലിൻ കേസ് മാറ്റി വച്ചു. സുപ്രീം കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ വാദി-പ്രതിഭാഗങ്ങൾ കേസ് മാറ്റാൻ ആവശ്യപ്പെടതിനെ തുടർന്നാണ് നടപടി. ലാവ് ലിൻ കേസ് ഇനി സെപ്തംബർ 12 ന് പരിഗണിക്കും. സിബിഐക്ക് വേണ്ടി ഹാജരാകെണ്ടത് അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജു വായിരുന്നു. അദ്ധേഹത്തിന് അസൗകര്യം ആണെന്നും അത് കണക്കിലെടുത്ത് ഹർജി അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി മാറ്റണമെന്നും സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. പക്ഷേ ചൊവ്വാഴ്ച്ച കേസ് പരിഗണിച്ചാൽ ഹാജരാകുന്നതിൽ അസൌകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഹർജികൾ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്ന് സാൽവെ ആവശ്യം ഉന്നയിച്ചു. തുടർന്നാണ് കേസ് സെപ്റ്റംബർ 12 ലെയ്ക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്.

മലയാളിയായ ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറിയതിനാലാണ് ലാവ്ലിന്‍ പുതിയ ബെഞ്ചിലേക്കു മാറ്റിയത്. ഇന്നത്തെ കേസുകളുടെ പട്ടികയില്‍ അഞ്ചാമത്തെ ഇനമായാണു ലാവ്ലിന്‍ കേസ് ഉള്‍പ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതു കഴിഞ്ഞ ഏപ്രില്‍ 24 നു സുപ്രീം കോടതി 33-ാം തവണയും മാറ്റിവച്ചിരുന്നു. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് സി.ടി. രവികുമാറിന്റെ പിന്മാറ്റം.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരേയുള്ള സി.ബി.ഐയുടെ ഹര്‍ജിയും വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികളുമാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Advertisement