വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി പള്ളിയില്‍ സംസ്‌കാരം
.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും കേരളത്തിന്റെ പുരോഗതിക്കായി അദ്ദേഹം ജീവിതം മാറ്റിവെച്ചുവെന്നും മോദി പറഞ്ഞു.
എളിമയും സമര്‍പ്പണ ബോധവുമുള്ള നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവ് കൂടിയായിരുന്നുവെന്നും കേരളത്തിന്റെ പുരോഗതിക്കായി അദ്ദേഹം ജീവിതം മാറ്റിവെച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയുമായുള്ള വ്യക്തിബന്ധം കൂടി മോദി ഓര്‍മിച്ചെടുത്തു. ഒരേകാലത്ത് കേരളത്തിന്റെയും ഗുജറാത്തിന്റെയും മുഖ്യമന്ത്രിമാരായിരുന്നത് ഓര്‍മ്മിച്ച പ്രധാനമന്ത്രി
തന്റെ ഓര്‍മ്മകള്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനും അനുയായികള്‍ക്കും ഒപ്പമെന്നും കൂട്ടിച്ചേര്‍ത്തു.