വേര്‍പാടില്‍ ഹൃദയഭാരത്തോടെ കേരളം, ദുഖാചരണം വ്യാഴാഴ്ച വരെ

Advertisement

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായ ഔദ്യോഗിക ദുഖാചരണം വ്യാഴാഴ്ച വരെ നീളും. ബംഗളുരുവിലെ ഇന്ദിരാനഗറിലെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി,കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടു കൂടി ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് ജഗതിയിലുള്ള സ്വവസതിയിലേക്ക് കൊണ്ട് പോകും. ആദ്യം ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനത്തിനു ശേഷം സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ട് പോകും. ശേഷം കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതു ദര്‍ശനം. രാത്രി ജഗതിയിലെ വസതിയിലേക്ക്. നാളെ രാവിലെ ഏഴു മണിക്ക് വിലാപയാത്രയായി ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ട് പോകും. തിരുനക്കര മൈതാനത്തിലെ പൊതു ദര്‍ശനത്തിനു ശേഷം പുതുപ്പള്ളി ഹൗസിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി പള്ളിയില്‍ സംസ്‌കാരം നടക്കും.

Advertisement