ചിറ്റിലപ്പള്ളി ക്ഷേത്രത്തിലെ ദീപസ്തംഭമടക്കം ആക്രിക്കടയിൽ! ‘ഭക്തനെ’ പൊക്കി പൊലീസ്, എല്ലാം കണ്ടെടുത്തു!

Advertisement

തൃശൂർ: ക്ഷേത്രപരിസരത്ത് താമസിച്ച് ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന ‘ഭക്തൻ’ അറസ്റ്റിൽ. ചിറ്റിലപ്പള്ളി വ്യാസപീഠം സ്വദേശി ചന്നാശേരി വീട്ടിൽ കണ്ണനാണ് (38) അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വീടിനു പരിസരത്തെ ചിറ്റിലപ്പള്ളി കുന്നത്ത് ശ്രീകുറുമ്പ ഭഗവതിക്ഷേത്രത്തിൽ നിന്നും ദീപസ്തംഭവും മൂന്നു നിലവിളക്കും മോഷണം പോയത്. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മോഷ്ടിച്ച വസ്തുക്കൾ പേരാമംഗലത്തെ ആക്രിക്കടയിലാണ് പ്രതി വില്പന നടത്തിയത്. ഇത് പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. പേരാമംഗലം സബ് ഇൻസ്‌പെക്ടർ നുഹ്മാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ കിരൺ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിൻ, രാകേഷ്, സിനാൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.