5000 കിലോ അയല കടലിലേക്ക് തിരിച്ച് ഒഴുക്കി ഉദ്യോഗസ്ഥര്‍… കാരണമിതാണ്

Advertisement

എടക്കഴിയൂര്‍ തീരത്തോട് ചേര്‍ന്ന് അനധികൃത മീന്‍പിടിത്തം നടത്തിയ മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടികൂടി. പിടിച്ച ചെറുമത്സ്യങ്ങള്‍ കടലിലേക്കു തന്നെ ഒഴുക്കിവിട്ടു. ഉടമയില്‍ നിന്നു പിഴ ഈടാക്കി. അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് മീന്‍പിടിത്തം നടത്തിയ മലപ്പുറം താനൂര്‍ സ്വദേശി അബ്ദുല്‍ ജലീലിന്റെ ഉടമസ്ഥതയിലുള്ള വി.എസ്.എം.2 എന്ന വള്ളമാണു പിടികൂടിയത്. 10 സെന്റിമീറ്ററിനു താഴെ വലുപ്പമുള്ള 5000 കിലോ അയലയാണ് വള്ളത്തിലുണ്ടായിരുന്നത്.
മത്സ്യസമ്പത്ത് കുറയുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരം നിയമലംഘനങ്ങള്‍ നടക്കുന്നത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എന്‍.സലേഖയുടെ നേതൃത്വത്തില്‍ മുനക്കക്കടവ് കോസ്റ്റല്‍ പൊലീസ്, ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണു വള്ളം പിടിച്ചെടുത്തത്.