ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരംദർബാർ ഹാളിലെത്തിച്ചു; ഒരു നോക്ക് കാണാൻ അണമുറിയാത്ത ജനപ്രവാഹം

Advertisement

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിന് ശേഷം സെക്രട്ടറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു.
പോലീസുകാർ ചേർന്ന് ഭൗതീക ശരീരം ഇറക്കുമ്പോൾ
ചരിത്രമുറങ്ങുന്ന ദർബാർ ഹാളിൽ എത്തിച്ചപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വജയൻ ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മന്ത്രിമാർ, ഉദ്യോഗസ്ഥ പ്രമുഖർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി അന്തിമോപചാരം അർപ്പിച്ചു. ഉമ്മൻ ചാണ്ടിക്ക് മുമ്പ് കെ കരുണാകരൻ്റെ ഭൗതീക ദേഹമാണ് ഒടുവിലായി ദർബാർ ഹാളിൽ പൊതുദർശനത്തിനായി എത്തിച്ചത്.

ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം സെൻ്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിലും, കെ പി സി സി ഓഫീസിലും പൊതുദർശനമുണ്ടാകും.

അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് തലസ്ഥാനത്ത് തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാനായി പോലീസും നേതാക്കളും പാടുപെടുകയാണ്. നേരത്തെ വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി വന്നപ്പോൾ ചാക്കയിലും പേട്ടയിലും ആംബുലൻസ് നിർത്തുകയും നൂറുകണക്കിനാളുകൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു

പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്‌കാരം. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. 

Advertisement