വ്യാജ പാസ്പോർട്ട്; ബുദ്ധ സന്യാസി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി

Advertisement

കൊച്ചി: വ്യാജ പാസ്പോർട്ട് തരപ്പെടുത്തി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബുദ്ധ സന്യാസി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ അബൂർ ബർവയാണ് (22) എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.

ഒരു വർഷം മുമ്പ് അനധികൃതമായി കർണാടകയിലെത്തിയ ഇയാൾ അവിടെ ഒരു ആശ്രമത്തിൽ തങ്ങുകയായിരുന്നു. ഇവിടെ വച്ചാണ് കർണാടകയിലുള്ള അബൂർ ബോറോയ് എന്നയാളുടെ വിലാസത്തിൽ വ്യാജ പാസ്പോർട്ട് തരപ്പെടുത്തിയത്. എമിഗ്രേഷൻ അധികൃതർക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പാസ്പോർട്ടാണെന്നത് വ്യക്തമായത്. അബൂർ ബർവയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.