മഅദ്നി നാളെ കേരളത്തിലെത്തും, തിരുവനന്തപുരത്ത് നിന്ന് അൻവാർശ്ശേരിയിലേക്ക്

Advertisement

ശാസ്താംകോട്ട: ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സുപ്രിം കോടതി അനുമതി പ്രകാരം അബ്ദുൾ നാസർ മദനി നാളെ കേരളത്തിലേക്ക്.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വദേശമായ മൈനാഗപ്പള്ളി അൻവാർശ്ശേരിയിലെത്തും. കൊല്ലത്തെ വീട്ടിൽ താമസിക്കാമെന്നും, ജില്ല പോലീസ് മേധാവിയുടെ അനുമതിയോടെ മാത്രമേ ചികിത്സക്കായി മാറ്റിടങ്ങളിലേക്ക് പോകാവൂ എന്നും സുപ്രിം കോടതി നിർദ്ദേശിച്ചിരുന്നു.
ചിക്ത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മദനി ക്ക് അനുകൂല വിധി സുപ്രിം കോടതിയിൽ നിന്നും ഉണ്ടായത്.

നേരത്തെ ബാംഗ്ലൂരുവിൽ താങ്ങാൻ ആയിരുന്നു വ്യവസ്ഥ.
ഓരോ 15 ദിവസത്തിലും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോര്ട്ട് ചെയ്യണം.
ആ റിപ്പോർട്ട് കാരനാടക പോലീസ് കർണാടക പോലീസിന് കൈമാറണം എന്നും സുപ്രിം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ചികിത്സാർത്ഥം മറ്റെവിടെക്കെങ്കിലും പോകാനും അനുമതി ഉണ്ട്,
എന്നാൽ അതിന് കൊല്ലം ജില്ലാ പോലീസ് മേധാവി യിൽ നിന്ന് അനുമതി വാങ്ങണമെന്നും സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കർണാടക സർക്കാരിന്റെ എതിർപ്പ് മറികടന്നാണ് മദനിയുടെ ജാമ്യവ്യവസ്ഥയിൽ സുപ്രിം കോടതി ഇളവ് നൽകിയത്.

കോടതി ആവശ്യപ്പെട്ടാൽ മാത്രം മദനിക്ക് ഇനി ബാംഗ്ലരുവിൽ എത്തിയാൽ മതിയാകും.

പ്രത്യേക ഉപാധികളോ പോലീസ് സുരക്ഷ നിർദ്ദേശങ്ങളോ ഇല്ലാതെയാണ് ജാമ്യ വ്യവസ്ഥയിൽ സുപ്രിം കോടതി ഇളവ് നൽകിയിരിക്കുന്നത്.

നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് മദനി കോടതിയെ അറിയിച്ചിരുന്നു.

ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ അടക്കമുള്ള ചികിത്സ ആവശ്യമുണ്ടെന്നും മദനി കോടതിയെ അറിയിച്ചു.

സുരക്ഷ ചുമതല കേരള പോലീസിന് നൽകണമെന്നും, തങ്ങൻ ആകാത്ത അത്രയും ഭീമമായ തുകയാണ് കർണാടക പോലീസിന്റെ ചെലവുകൾക്കായി തനിക്ക് നൽകേണ്ടി വരുന്നതെന്നും മദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.