കൊല്ലം: പ്രവൃത്തിയുടെ പേരിൽ കോറിയിട്ട ജനകീയൻ എന്ന മേൽവിലാസവുമായി മുൻ ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് കടന്നു. തലസ്ഥാന നഗരം നൽകിയ വിരോചിതമായ യാത്രയയപ്പിനേക്കാൾ വൈകാരികമായാണ് കൊല്ലത്തെ ജനങ്ങൾ വിലാപ യാത്രയിൽ തിങ്ങി കൂടുന്നത്. വിലാപയാത്ര കടന്നു വരുന്ന എല്ലാ വഴിത്താരകളിലും നൂറ് കണക്കിനാളുകളാണ് മണിക്കൂറുകൾക്ക് മുമ്പേ കാത്തു നില്ക്കുന്നത്. ജില്ലയിലെ പാർട്ടി പ്രവർത്തകരും നേതാക്കളും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദിൻ്റെ നേതൃത്വത്തിലാണ് വിലാപയാത്രയെ അനുഗമിക്കുന്നത്., ചടയമഗലം, ആയൂർ, വാളകം ,കൊട്ടാരക്കര ഏനാത്ത് തുടങ്ങി എല്ലാ സ്ഥലങ്ങളിലും വൻ ജനകൂട്ടമാണ് കാത്ത് നില്ക്കുന്നത്.
Home News Breaking News ഉമ്മൻ ചാണ്ടി: വിലാപയാത്ര 8 മണിക്കുർ വൈകി കൊല്ലം ജില്ലയിൽ കടന്നു; ഓർമ്മകളുടെ ഭാരം പേറി...