ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ അപകീർത്തികരമായ പരാമർശം, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റിനെതിരെ ഹൈക്കോടതിയിൽ അപേക്ഷ

Advertisement

കൊച്ചി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയത്

കോടതിയലക്ഷ്യ നടപടിയ്ക്കനുമതി തേടി എ.ജി.ക്കും അപേക്ഷ നൽകിയിട്ടുണ്ട്. ജഡ്ജിയ്ക്കെതിരായ പരാമർശം കോടതിയലക്ഷ്യപരമെന്നും നടപടി വേണമെന്നും ആവശ്യം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന് വിധേയപ്പെടുന്നുവെന്നായിരുന്നു സാനുവിന്റെ പരാമർശം

Advertisement