പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്ന് കേരളത്തിൽ എത്തും

Advertisement

ബംഗളുരു.പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്ന് കേരളത്തിൽ എത്തും. ബാംഗ്ളൂരില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നു. ഇന്ന് രാവിലെ ബാംഗ്ളൂരില്‍ നിന്ന് വിമാനമാര്‍ഗ്ഗം തിരുവനനന്തപുരം അന്താരാഷട്ര വിമാനത്താവളത്തില്‍ എത്തുന്ന മഅ്ദനി റോഡ് മാര്‍ഗ്ഗം അന്‍വാര്‍ശ്ശേരിയിലേക്ക് യാത്ര തിരിക്കും.

ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം സ്വീകരിക്കും. അന്‍വാര്‍ശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം കുറച്ച് ദിവസം അന്‍വാര്‍ശ്ശേരിയില്‍ തുടരാനും തുടർന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറാനുമാണ് തീരുമാനം.

Advertisement