ഉമ്മന്‍ചാണ്ടിക്കെതിരെ വിനായകന്‍റെ വിദ്വേഷ വിഡിയോപോസ്റ്റ്,പിന്നീട് സംഭവിച്ചത്

Advertisement

മലയാളികള്‍ ഹൃദയം കൊണ്ട് സ്‌നേഹിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ കക്ഷിരാഷ്ട്രീയഭേദമില്ലാതെ സാധാരണ ജനങ്ങള്‍വരെ വിതുമ്പുകയും അദ്ദേഹത്തിന്റെ വിലാപയാത്ര കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രയാവുകയും ചെയ്യുന്നതിനിടെ സിനിമാ നടന്‍ വിനായകന്‍ വിദ്വേഷ വിഡിയോയിലൂടെ അദ്ദേഹത്തെ അപമാനിച്ചത് പരാതിയായി.
മുമ്‌ബൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ആളുകളാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം കാണാന്‍ എത്തുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട സമയം മുതല്‍ അദ്ദേഹത്തെ കാണാന്‍ എംസി റോഡിന്റെ ഇരു സൈഡുകളിലും ആളുകള്‍ നിറഞ്ഞ് നിന്നിരുന്നു. വാര്‍ത്ത ചാനലുകളില്‍ ഇതിന്റെ സംപ്രേക്ഷണവും ഉണ്ടായിരുന്നു.

അര്‍ദ്ധരാത്രിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് വീഡിയോ ചെയ്തിരിക്കുകയാണ് നടന്‍ വിനായകന്‍. വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചാണ് വിനായകന്‍ പ്രതികരണം നടത്തിയത്. വിനായകന്റെ വാക്കുകള്‍, ‘ആരാണീ ഉമ്മന്‍ ചാണ്ടി? എന്തിനാടോ മൂന്ന് ദിവസമൊക്കെ.. കബൂറക്കാതെ! നിര്‍ത്തിയിട്ട പോ.. പത്രക്കാരോടാ പറയുന്നേ

എന്നാല്‍ വിനായകന്‍ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ എറണകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി കൊടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണകുളം മണ്ഡലം ഭാരവാഹിയായ സോണി പനന്താനം ആണ് പരാതി നല്‍കിയത്. മുന്‍ മുഖ്യമന്ത്രിയോടുളള അനാഥരവും, അദ്ദേഹത്തെ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ അപമാനിക്കുന്നതിനും തുല്യമാണ്, വിനായകന്റെ മേല്‍ പ്രവര്‍ത്തിയില്‍ ഉചിതമായ നടപടിയെടുക്കണമെന്നും അപകീര്‍ത്തിപരമായ പരാമര്‍ശത്തിനും അയാള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടി ച.ത്തു.. അതിന് ഞങ്ങള്‍ എന്ത് ചെയ്യണം! എന്റെ അച്ഛനും ച.ത്തു, നിങ്ങളുടെ അച്ഛനും ച.ത്തു! അതിനിപ്പോ നമ്മള്‍ എന്തുചെയ്യണം? പ്ലീസ് നിര്‍ത്തിയിട്ട് പോ.. പത്രക്കാരെ.. നല്ലവന്‍ ആണെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ അറിയില്ല ഇയാളൊക്കെ ആരാണെന്ന്! അപ്പോള്‍ നിര്‍ത്ത്.. ഉമ്മന്‍ ചാണ്ടി പോയി. അത്രേയുള്ളൂ..’, വിനായകന്‍ വീഡിയോയിലൂടെ പ്രതികരിച്ചു. വലിയ രീതിയിലുള്ള വിമര്‍ശനമാണ് വിനായകന് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.

ഇത്തരം വീഡിയോ ചെയ്തു പൊങ്കാല മേടിക്കാതെ ഉറങ്ങാതിരിക്കാന്‍ പറ്റില്ലേയെന്നും നിരവധി പേരാണ് വിനായകനോട് ചോദിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ ചെയ്ത വിനായകന് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിക്ക് എതിരെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇത്തരമൊരു ആക്ഷേപം നടത്തിയ വിനായകനെ പോലീസ് അറസ്റ്റ് ചെയ്യണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്. വിമര്‍ശനം ഉയര്‍ന്നത്തോടെ വിനായകന്‍ വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ കോപ്പികള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പരന്നുകഴിഞ്ഞു.

Advertisement