ഇത്രകേമനാണോ ഈ കുഞ്ഞന്‍ കോവല്‍, കോവയ്ക്കാ കളയല്ലേ

Advertisement

കോവയ്ക്കയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല, ഏതുകാലാവസ്ഥയിലും വിളവ് തരുന്ന ഫലമായത് കൊണ്ട് തന്നെ വീട്ടമ്മമാര്‍ക്കും കര്‍ഷകര്‍ക്കും പ്രിയങ്കരനാണ് ഈ ചെറിയ വലിയ പച്ചക്കറിവിഭവം. വേവിച്ചും വേവിക്കാതെയും കോവയ്ക്ക കഴിക്കാനാവും. വലിയ രോഗബാധയുണ്ടാകാത്തതിനാല്‍കോവലിന് മരുന്നടി യും കുറവ്. വീട്ടുവേലിയിലും വളപ്പിലുമുള്ള കോവയ്ക്ക നൂറുശതമാനം ശുദ്ധം.

കാണാന്‍ ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ അത്ര ചെറുതല്ല. രോഗങ്ങളെ തടഞ്ഞ് നിര്‍ത്തി ശരീരത്തിന് ആരോഗ്യം നല്‍കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കോവയ്ക്ക ബെസ്റ്റാണ്. വയറിന്റെ ആരോഗ്യത്തിനും നല്ല ശോധനയ്ക്കും നല്ലതാണ് ഇത്. വയറിളക്കം മാറാനും കോവയ്ക്ക സഹായിക്കുന്നു. വൈറ്റമിന്‍ എ,ബി,സി എന്നിവയുടെ കേന്ദ്രമാണ് കോവയ്ക്ക. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള കോവയ്ക്ക ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. വൃക്ക, കരള്‍ സംബന്ധമായ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഭക്ഷണത്തില്‍ കോവയ്ക്ക ഉള്‍പ്പെടുത്തുക എന്നത്.

ത്വക്ക് രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും പ്രതിവിധിയായും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും കോവയ്ക്ക ഉത്തമമാണ്. കിഡ്നിസ്റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞ് പോകുന്നതിനും അലര്‍ജി, അണുബാധ എന്നീ രോഗങ്ങള്‍ ഇല്ലാതാക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ഒന്നാണ് കോവയ്ക്ക. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനശേഷി വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന് പകരമായി കോവല്‍ ഇലയുടെ നീര്, വേരില്‍ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാവുന്നതാണ്. ദിവസവും കോവയ്ക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹം കുറയാന്‍ സാധ്യതയേറെയാണ്.

ശരീരത്തിലെ പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്. പ്രമേഹ രോഗമുള്ളവര്‍ ദിവസവും കുറഞ്ഞത് 100 ഗ്രാം കോവയ്ക്ക വീതം കഴിക്കുന്നത് പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുകയും അതുവഴി പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. കോവയ്ക്ക ഉണക്കി പൊടിച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ആഹാരത്തിന് ശേഷം കുടിക്കുന്നതും നല്ലതാണ്. കോവയ്ക്കയുടെ ഇലയും ഇത്തരത്തില്‍ ഉണക്കി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. ഇല ഉണക്കി പൊടിച്ച് ചെറു ചൂടുവെള്ളത്തില്‍ കലക്കി മൂന്ന് നേരം കുടിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങളെയും തുരത്തുന്നു. വേരിലെ സത്തും ഈ രീതിയില്‍ ഉപയോഗിക്കുന്നത് പ്രമേഹത്തിനെയും മറ്റ് രോഗങ്ങളെും തടയുന്നു. പ്രമേഹം വരുന്നത് തടയാനും കോവയ്ക്ക ശീലമാക്കുന്നത് മികച്ചതാണ്.
പാകപ്പെടുത്തുന്നതിനും വലിയ ചേരുവകളും സമയവും ആവശ്യമില്ലെന്നതും വീട്ടമ്മമാരുടെ പ്രിയവിഭവമാക്കുകയാണ് കോവലിനെ.

Advertisement