ഇപ്പോഴുണ്ടായത് അത്യപൂർവ്വമായ വിധി,അബ്ദുൾ നാസർ മദനി

Advertisement

ശാസ്താംകോട്ട. അബ്ദുൾ നാസർ മദനി അൻവാർശ്ശേരിയിൽ എത്തി. കേരളത്തിൽ സ്ഥിരമായി തങ്ങുന്നതിന് സുപ്രീം കോടതി ജ്യാമൃവ്യവസ്ഥയിൽ ഇളവ് ലഭിച്ച പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനി അദ്ദേഹം നേതൃത്വം നൽകുന്ന മത പാഠശാലയായ അൻവാർശേരിയിൽ എത്തി. ഇന്ന് വൈകിട്ട് 5.45നാണ് മഅദനി അൻവാർശ്ശേരിയിൽ എത്തിയത്.

ദഫ്മുട്ടിൻ്റെയും മുദ്രാവാക്യം വിളികളോടെയുമാണ് പി.ഡി.പി പ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്നവൻ ജനാവലി അദ്ദേഹത്തെ വരവേറ്റത്.
സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് അൻവാർശ്ശേരിയിൽ എത്തിയത്.

തനിക്ക് വിഷമമുണ്ടായ കാലഘട്ടത്തിൽ സഹായം നൽകിയ വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് മഅദനി അനുസ്മരിച്ചു.തനിക്ക് നീതി ഉറപ്പാക്കാൻ വേണ്ടി ഉമ്മൻചാണ്ടി ഇടപെട്ടു. വേർപാടിൽ ദു:ഖമുണ്ട്. അനുശോചനം രേഖപ്പെടുത്തുന്നു.

തനിക്ക് ഇപ്പോഴുണ്ടായത് അത്യപൂർവ്വമായ വിധിയെന്ന് മഅദനി പറഞ്ഞു.പിതാവിനെ കാണാൻ പോകാമെന്ന പ്രതീക്ഷ മാത്രമായിരുന്നു പക്ഷേ അതിനപ്പുറമുള്ള വിധിയാണ് ഉണ്ടായത്. വിധി തന്നെ സംബന്ധിച്ച് വലിയ അനുഗ്രഹം ആണ്.

കെ സി വേണുഗോപാലിനും, വി എം സുധീരനും നന്ദി.സംസ്ഥാന സർക്കാർ തനിക്ക് അനുകൂലമായ നിലപാടെടുത്തു.

മനുഷ്യത്വപരമായ സമീപനമാണ് എല്ലാവരിൽ നിന്നും ഉണ്ടായത് എന്നും മഅദനി പറഞ്ഞു.

തുടർന്ന് അൻവാർശ്ശേരി മസ്ജിദിൽ മഗ് രിബ് നിസ്ക്കാരത്തിൽ പങ്കെടുത്തു. പിന്നീട് കുടുംബവീട്ടിലെത്തി പിതാവിനെ സന്ദർശിക്കുകയും പള്ളിശ്ശേരിക്കൽ ജുമാ മസ്ജിദിലെ ത്തി മാതാവ് അസുമാബീവിയുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു.

Advertisement